Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dr. C. Ramakrishnan

Palakkad

മാ​ലി​ന്യ​പ​രി​പാ​ല​നം സു​സ്ഥി​ര​വി​ക​സ​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​ക​ണം ഡോ.​സി. രാ​മ​കൃ​ഷ്ണ​ൻ

പാ​ല​ക്കാ​ട്: മാ​ലി​ന്യ​പ​രി​പാ​ല​നം സു​സ്ഥി​ര വി​ക​സ​ന​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​ക​ണ​മെ​ന്നു കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും ഐ​ആ​ർ​ടി​സി ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ ഡോ.​സി. രാ​മ​കൃ​ഷ്ണ​ൻ. സൊ​സൈ​റ്റി ഫോ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് റൂ​റ​ൽ ടെ​ക്നോ​ള​ജി സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ഹ​രി​ത സ​ഹാ​യ സ്ഥാ​പ​ന കോ- ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ​ക്കു​ള്ള ത്രി​ദി​ന പ​രി​ശീ​ല​ന​ക്യാ​ന്പ് മു​ണ്ടൂ​ർ ഐ​ആ​ർ​ടി​സി കാ​ന്പ​സി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഐ​ആ​ർ​ടി​സി ര​ജി​സ്ട്രാ​ർ എ. ​രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ൽ എ​ച്ച്എ​സ്എ​സ് സ്റ്റേ​റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​ബി. ജ​യ​കു​മാ​ർ, ഐ​ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ ഓ​ഫ് റി​സ​ർ​ച്ച് ഡോ.​കെ.​കെ. സീ​താ​ല​ക്ഷ്മി, മു​ൻ ഡ​യ​റ​ക്ട​ർ പ്ര​ഫ.​പി.​കെ. ര​വീ​ന്ദ്ര​ൻ, വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് ഡി​വി​ഷ​ൻ മേ​ധാ​വി ഡോ.​പി.​എ​ൻ. ദാ​മോ​ദ​ര​ൻ, പ​രി​ഷ​ത്ത് പ്രൊ​ഡ​ക്ഷ​ൻ സെ​ന്‍റ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എ​ൻ.​കെ. പ്ര​കാ​ശ​ൻ, ഐ​ആ​ർ​ടി​സി പി​ഐ​യു സെ​ക്ര​ട്ട​റി പി. ​നാ​രാ​യ​ണ​ൻ​കു​ട്ടി, എ​ച്ച്എ​സ്എ​സ് റീ​ജ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​കെ. ജ​യ് സോ​മ​നാ​ഥ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ക്യാ​ന്പ് ഡ​യ​റ​ക്ട​ർ എ​ൻ. ജ​ഗ്ജീ​വ​ൻ ക്യാ​ന്പ് വി​ശ​ദീ​ക​ര​ണം ന​ട​ത്തി. പ്ര​ഫ.​പി.​കെ. ര​വീ​ന്ദ്ര​ൻ, ഡോ.​സി.​ജോ​ർ​ജ് തോ​മ​സ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. വി​വി​ധ സ​മാ​ന്ത​ര​സെ​ഷ​നു​ക​ളി​ൽ ഡോ.​പി.​എ​ൻ. ദാ​മോ​ദ​ര​ൻ, എ​ൻ.​കെ. പ്ര​കാ​ശ​ൻ, കെ. ​പ്ര​സാ​ദ്, എ. ​നി​ഖി​ൽ, അ​ഞ്ജ​ലി രാ​ജ​ഗോ​പാ​ൽ എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.
വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 130 കോ- ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​ണ് പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ക്യാ​ന്പ് നാ​ളെ സ​മാ​പി​ക്കും.

Latest News

Corehub Up